തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും സ്വത്തുവിവരം പരസ്യപ്പെടുത്തി. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഏറ്റവും സമ്പന്നനായ മന്ത്രി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനും 21, 86,828 രൂപയുടെ ആസ്തിയുണ്ട്. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 1,40,10408 രൂപയുടെ ആസ്തിയാണുള്ളത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന് 68 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. പി.കെ.ജയലക്ഷമിയാണ് ഏറ്റവും കുറവ് ആസ്തിയുള്ള മന്ത്രി. 1.27 ഏക്കര്‍ സ്ഥലും രണ്ടു ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമാണ് ജയലക്ഷമിയുടെ പേരിലുള്ളത്.
പലരും നല്‍കിയ വിവരങ്ങള്‍ പൂര്‍ണമല്ല. കൈവശമുള്ള സ്ഥലത്തിന്റെ വിലയുടെ വിവരമോ കൈവശമുള്ള പണത്തിന്റെ വിശദാംശങ്ങളോ പല മന്ത്രിമാരും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്കും മന്ത്രി ഷിബു ബേബി ജോണിനും കടബാധ്യതയുമുണ്ട്. നൂറുദിന കര്‍മപരിപാടില്‍ പ്രഖ്യാപിച്ചതിനസുരിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വത്ത് വിവരം വെളിപ്പെടുത്തിയത്.
Discussion about this post