കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകനുമായ ബി.ആര്‍.പി.ഭാസ്‌കര്‍ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1932 മാര്‍ച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം.പിതാവ് ഏ.കെ.ഭാസ്‌കര്‍ ഈഴവനേതാവും സാമൂഹിക പരിവര്‍ത്തനവാദിയും ആയിരുന്നു. മീനാക്ഷി ഭാസ്‌കര്‍ ആണ് മാതാവ്. ഭാര്യ:രമ ബി.ഭാസ്‌കര്‍. മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജി.
Discussion about this post