ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ സഹമന്ത്രിയായി സുരേഷ്
ഗോപി ചുമതലയേറ്റു. രാവിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയാണ്
അദ്ദേഹം ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അദ്ദേഹത്തെ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങി
ല്‍ പങ്കെടുത്തു.
ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേര ളത്തിലെയും പ്രത്യേകിച്ച് തൃശൂരിലെയും ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി ഏല്‍പ്പിച്ചത് സുപ്രധാനമായ ചുമതലയാണ്. അദ്ദേഹവും പെ ട്രോളിയം മന്ത്രിയും പാനലും ഒക്കെ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാ ക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
യുകെജിയില്‍ കയറിയ അനുഭവമെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം സു രേഷ് ഗോപി പറഞ്ഞു. താന്‍ ഏറ്റെടുത്തത് തീര്‍ത്തും പുതിയ സംരംഭമാണ്. പൂജ്യത്തില്‍ നിന്നാണ് തുടങ്ങുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെ. കേരളത്തെ ടൂ റിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.













