ന്യൂഡല്‍ഹി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു. സാഹചര്യങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
അപകടം ഞെട്ടലുണ്ടാക്കിയെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുല്‍ ഗാന്ധി എംപി എക്‌സില്‍ കുറിച്ചു.
Discussion about this post