തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്ക് പോകാന്‍ കേന്ദ്രം യാത്രാനുമതി നിഷേധിച്ചത് അതീവ നിര്‍ഭാഗ്യകരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ കേന്ദ്ര നിലപാടിനെതിരേ കേരളത്തിന്റെ പ്രതിഷേധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.
ദുരന്തമുഖത്ത് വേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ്. മന്ത്രി വീണയ്ക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
Discussion about this post