തിരുവനന്തപുരം: പാര്‍ലമെന്റില്‍ ഹിന്ദുക്കളെയും ഹിന്ദുസംസ്‌കാരത്തെയും അപമാനിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹിന്ദുക്കള്‍ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നാണ് രാഹുല്‍ പറയുന്നത്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെ മേല്‍ കുതിര കയറുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. ഭഗവാന്‍ പരമശിവനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ചിന്‍മുദ്ര സങ്കല്‍പ്പത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോണ്‍ഗ്രസ് വികലമാക്കി അവതരിപ്പിക്കുകയാണ്. ഹിന്ദു ദൈവങ്ങള്‍ കൈയില്‍ ആയുധമേന്തിയത് ധര്‍മ്മം സംരക്ഷിക്കാനാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
Discussion about this post