ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം ആളിക്കത്തിക്കുന്നവരെ ജനം തിരസ്‌ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ നിരന്തര ശ്രമം തുടരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ചിലര്‍ വിഷയം ആളികത്തിക്കാന്‍ നോക്കുന്നു. 1993ല്‍ തുടങ്ങിയ സംഘര്‍ഷം അഞ്ച് വര്‍ഷം നീണ്ടു നിന്നു എന്നത് മറക്കരുത്. അമിത് ഷാ മണിപ്പൂരില്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. വിവിധ സമുദായ സംഘടനകളുമായി പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ മണിപ്പൂര്‍ കലാപം ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇതിനെ തുടര്‍ന്നാണ് ഇന്ന് രാജ്യയസഭയില്‍ മോദി മണിപ്പൂര്‍ വിഷയത്തില്‍ മറുപടി പറഞ്ഞത്.
Discussion about this post