ലക്നോ: യുപിയിലെ ഗോണ്ട ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു.15904 നമ്പര്‍ ചണ്ഡീഗഡ് – ദിബ്രുഗഡ് എക്‌സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്.
അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിന്‍ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകള്‍ക്കിടയില്‍ പിക്കൗരയിലാണ് പാളംതെറ്റിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ട്രെയിന്റെ 15 ബോഗികള്‍ പാളം തെറ്റിയതായാണ് വിവരം. ഇതില്‍ നാല് എസി കോച്ചുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.
അപകടത്തെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയതായും പതിനൊന്ന് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടതായും റെയില്‍വേ അറിയിച്ചു.
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ലക്‌നോ ഡിവിഷനില്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങി. ഹെല്‍പ്പ് ലൈന്‍: ഫര്‍കേറ്റിംഗ് : 9957555966, മരിയാനി : 6001882410, സിമാല്‍ഗുരി : 8789543798, ടിന്‍സുകിയ : 9957555959, ദിബ്രുഗഡ് : 9957555960
 
			



 
							








Discussion about this post