വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ 200 അംഗ സൈനിക സംഘം വെള്ളാര്‍മലയില്‍ എത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്നുള്ള രണ്ട് കരസേനയുടെ രണ്ട് വിഭാഗമാണ് എത്തിയത്.
കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍ അടങ്ങുന്ന സംഘവും സൈന്യത്തിന് ഒപ്പം വയനാട്ടില്‍ എത്തിയിട്ടുണ്ടെന്ന് ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള അറിയിച്ചു. കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ട്. 250 ഓളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് എന്‍ഡിആര്‍എഫിന്റെയും അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തം പുരോഗമിക്കുകയാണ്. മുണ്ടകൈ മേഖലയില്‍ എത്താനുള്ള ശ്രമത്തിലാണ് രക്ഷാസംഘം. നിലവില്‍ മരണസംഖ്യ 67 ആയി. നൂറുകണക്കിന് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. ആശങ്കയായി കനത്തമഴയും തുടരുകയാണ്.
Discussion about this post