തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചനം അറിയിച്ചു. അത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. കാണാതായവരുടെയും മരണപ്പെട്ടവരുടെയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. അടുത്തകാലത്തായി മലയോരമേഖലയില്‍ പ്രകൃതിദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അശാസ്ത്രീയ നിര്‍മ്മിതികളും പ്രകൃതിക്കു പ്രതികൂലമായ സാഹചര്യങ്ങളും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമായിരുന്നിട്ടും സ്വന്തം ജീവന്‍ പണയപ്പെടുത്തി ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും സ്വാമി തൃപ്പാദങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post