ന്യൂഡല്‍ഹി: അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള സിപിഎം നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ പാര്‍ട്ടി അംഗീകരിച്ച നിലപാടാണ് വി.എസ് പറഞ്ഞത്. നിബന്ധനകള്‍ പ്രകാരമുള്ള വിദേശ നിക്ഷേപത്തോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ല. വി.എസ് അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത് മാധ്യമങ്ങളുടെ മുന്നില്‍ വെച്ചാണ്. ഈ ചര്‍ച്ചയില്‍ രഹസ്യമായിട്ട് ഒന്നുമില്ലെന്നും കാരാട്ട് പറഞ്ഞു.
ഐ.ടി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കുക എന്നത് ഇടതുസര്‍ക്കാരിന്റെ നയമായിരുന്നുവെന്നും എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് വിദേശനിക്ഷേപം അനുവദിക്കണമെന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ അഭിപ്രായം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തള്ളിയതാണെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. അമേരിക്കന്‍ പ്രതിനിധികളുടേതായി പുറത്തുവന്ന വിലയിരുത്തലുകളോട് യോജിപ്പില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post