കോഴിക്കോട്: ലീഗിന്റെ മതേതരത്വം ഇല്ലായ്മ ചെയ്യാന്‍ ചില ശക്തികള്‍ നുണപ്രചാരണവൂം ഗൂഡശ്രമവും നടത്തുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുപ്രചാരണങ്ങള്‍ ലീഗ് ഒറ്റക്കെട്ടായി നേരിടും. മല പോലെ വന്ന ആരോപണങ്ങളെ മഞ്ഞുപോലെ ഉരുക്കിയ പാര്‍ട്ടിയാണ് ലീഗ്. യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരായ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തങ്ങള്‍ വ്യക്തമാക്കി.
Discussion about this post