തിരുവനന്തപുരം: ഹിന്ദുക്കളെ വര്‍ഗ്ഗീയവാദികളായി ചിത്രികരിക്കുന്നവര്‍ രാമായണം വായിച്ചാല്‍ ഹിന്ദുവിന്റെ സ്നേഹം മനസിലാകുമെന്ന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. തിരുവനന്തപുരത്ത് വൊങ്ങാനൂര്‍ ശ്രീ ഉദയ മാര്‍ത്താണ്ഡശ്വരം ശിവക്ഷേത്രത്തില്‍ അമൃതവര്‍ഷിണി നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാമായണ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സനാതന മൂല്യം പകരുന്ന രാമായണം വായിച്ചാല്‍ ഹിന്ദുവിനെ വര്‍ഗീയവാദിയായും ഫാസിസ്റ്റ് എന്നും വിളിക്കുന്നവര്‍ക്ക് ഹിന്ദു എന്താണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. രാമായണമെന്നും രാമന്‍ എന്നും പറയുമ്പോള്‍ ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ചുളള ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. പിന്നെ സവര്‍ണഫാസിസവും.
ചക്രവര്‍ത്തി ദശരഥന്റെ പുത്രനായ രാമനും ഗുഹനും ആലിംഗനബദ്ധരായി നില്‍ക്കുന്ന മനോഹര ചിത്രം ചെറുപ്പത്തില്‍ മനസിലാക്കിയ ഒരു കുട്ടിയുടെ മുന്‍പില്‍ ആയിരം പ്രസംഗം ഒരാള്‍ നടത്തിയാലും ഒന്നും സംഭവിക്കില്ല. അത് കുട്ടികള്‍ക്കുളളില്‍ ഉറപ്പിച്ചാല്‍ ഒരിക്കലും അവര്‍ വഴിതെറ്റില്ലെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
രാമായണം പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃതവര്‍ഷിണി നവമാധ്യമ കൂട്ടായ്മ കുട്ടികള്‍ക്കായി രാമായണ ഉത്സവം സംഘടിപ്പിച്ചത്. അമ്മമാരും കുട്ടികളും അടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
Discussion about this post