തിരുവനന്തപുരം: ശ്രീരാമദാസ ആശ്രമബന്ധുവായിരുന്ന തിരുവല്ലം പാച്ചല്ലൂര്‍ ശാസ്തമംഗലത്ത് വീട്ടില്‍ പി.മാധവന്‍ നായര്‍(76) നിര്യാതനായി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേവസ്ഥാനമായ പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചുകൊണ്ട് ക്ഷേത്രകാര്യങ്ങള്‍ ഇന്നത്തെ നിലയിലെത്തിച്ച ഉത്തമവ്യക്തിത്വമായിരുന്നു അദ്ദേഹം. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച സേവനങ്ങള്‍ക്ക് അദ്ദേഹത്തിന് 2023ല്‍ ആശ്രമസേവാ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
ഭാര്യ: ശോഭനകുമാരി മക്കള്‍: രാജേഷ്.എം.എസ്, രാകേഷ്.എം.എസ്. മരുമകള്‍: മഞ്ജു രാകേഷ്. സംസ്‌കാര ചടങ്ങുകള്‍ നാളെ (ആഗസ്റ്റ് 24ന്) രാവിലെ 10.30ന് വീട്ടുവളപ്പില്‍ നടക്കും.
Discussion about this post