ന്യൂഡല്‍ഹി : അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി എയിംസ് മെഡിക്കല്‍ കോളജിന് പഠനത്തിന് വിട്ടു നല്‍കും.
മൃതദേഹം 14ന് ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനു ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടു നല്‍കുക.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.













