കൊച്ചി : സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയതിന് ടിവി ചാനല്‍ ജീവനക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ബന്ധപ്പെട്ട വ്യക്തിക്കെതിരെ വ്യക്തിപരമായ ദുരുദ്ദേശ്യമോ മുന്‍വിധിയോ ഉണ്ടായിട്ടില്ലെന്നതിനാല്‍ കേസ് റദ്ദാക്കാമെന്ന് കോടതി വ്യക്തമാക്കി.
മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് എജി കോറയ്ക്കെതിരെയാണ് റിപ്പോര്‍ട്ടര്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയത്. ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടറായ ജെയ്സണ്‍ ഖനിത്തൊഴിലാളിയെന്ന വ്യാജേന കോറയെ സമീപിച്ചു.മൈനിംഗ് പാസ് നല്‍കുന്നതിന് 20,000 രൂപ കോറ കൈക്കൂലി ആവശ്യപ്പെട്ടതായി ജെയ്സണ്‍ പറയുന്നു . കോറ കൈക്കൂലി വാങ്ങുന്ന ദൃശ്യം റെക്കോര്‍ഡ് ചെയ്ത് വാര്‍ത്താ ചാനലില്‍ സംപ്രേക്ഷണം ചെയ്തു.
തുടര്‍ന്ന് ടിവി ചാനല്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ ജെയ്സണ്‍, ക്യാമറാമാന്‍ , ന്യൂസ് റീഡര്‍, ചാനല്‍ എഡിറ്റര്‍മാര്‍ പ്രസ് സിഇഒ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തി (ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 501, 502), ക്രിമിനല്‍ ഗൂഢാലോചന (ഐപിസി 120 ബി) എന്നീ കുറ്റങ്ങളാണ് കോറ ആരോപിച്ചത്.
തുടര്‍ന്ന് തങ്ങള്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ക്കെതിരായ മുഴുവന്‍ ആരോപണങ്ങളും ശരിയാണെങ്കില്‍ പോലും കുറ്റം നിലനില്‍ക്കുന്നില്ല എന്നും മാദ്ധ്യമ പ്രവര്‍ത്തകര്‍ വാദിച്ചു. കാരണം അത് ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ മാത്രമാണ് എന്നും അവര്‍ വാദിച്ചു.
ടിവി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോറയ്ക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസ് എടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തിന് ശേഷം കൈക്കൂലി ആവശ്യപ്പെട്ടതിനും അനധികൃത സ്വത്ത് സമ്പാദിച്ചതിനും പ്രോസിക്യൂട്ട് ചെയ്യാന്‍ കോറയ്ക്കെതിരെ തെളിവില്ലെന്നായിരുന്നു അന്തിമ റിപ്പോര്‍ട്ട്.
എന്നാല്‍ വാദം കേട്ട ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കാമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കോറയ്ക്കെതിരെ ലഭിച്ച വിവരങ്ങള്‍ ശരിവയ്ക്കാന്‍ മാത്രമാണ് റിപ്പോര്‍ട്ട് ശ്രമിച്ചത്.
” ഒന്നാം പ്രതിക്ക് ഹരജിക്കാരോട് വ്യക്തിപരമായ ദുരുദ്ദേശമോ വ്യക്തിപരമായ മുന്‍വിധിയോ ഉണ്ടെന്ന് ഒരു ആരോപണവും ഇല്ല. തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ ശരിവയ്ക്കുക മാത്രമാണ് അവരുടെ ഉദ്ദേശ്യം.
സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ ദുരുദ്ദേശ്യങ്ങളൊന്നുമില്ലെങ്കില്‍ ആരെയും ടാര്‍ഗെറ്റുചെയ്യാന്‍ ഉദ്ദേശ്യമില്ലെങ്കില്‍, സ്റ്റിംഗ് ഓപ്പറേഷന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല എന്ന മുന്‍ കോടതി വിധിയും ഹൈക്കോടതി ഉദ്ധരിച്ചു. ഇതനുസരിച്ച്
ഇതനുസരിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ക്രിമിനല്‍ കേസ് കേരള ഹൈക്കോടതി റദ്ദാക്കി.
Discussion about this post