തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 89-ാം ജയന്തി വിശ്വശാന്തി നവാഹയജ്ഞമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 18 മുതല്‍ 26 വരെ ഗുരുപൂജ, ശ്രീരാമായണ പാരായണം, ശ്രീ ലളിതാസഹസ്രനാമ അര്‍ച്ചന, വിശ്വശാന്തി സമ്മേളനം, ഭജന, മംഗളാരതി എന്നിവ നടക്കും. സെപ്റ്റംബര്‍ 18ന് കാസര്‍ഗോഡ്, കണ്ണൂര്‍, 19ന് വയനാട്, കോഴിക്കോട്, 20ന് മലപ്പുറം, തൃശ്ശൂര്‍, 21ന് പാലക്കാട്, 22ന് കൊല്ലം, കോട്ടയം, 23ന് എറണാകുളം, ഇടുക്കി, 24ന് പത്തനംതിട്ട, 25ന് ആലപ്പുഴ, 26ന് ശ്രീരാമദാസ ആശ്രമത്തിലും ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ നടക്കും.
Discussion about this post