
തൃശൂര്‍: ഭാഗവതാചാര്യന്‍ ആഞ്ഞം കൃഷ്ണന്‍ നമ്പൂതിരി(77) അന്തരിച്ചു. പാലക്കാട് പട്ടാമ്പിക്കടുത്ത് മരുതൂരിലെ ആഞ്ഞത്ത് മനയില്‍ മധുസൂദനന്‍ സോമയാജിപ്പാടിന്റേയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1934 മെയ് 31 ന് ജനിച്ച കൃഷ്ണന്‍ നമ്പൂതിരി 1978 ല്‍ 20 ാം വയസ്സില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ വെച്ചാണ് ആദ്യമായി ഭാഗവത സപ്താഹ യജ്ഞം നിര്‍വഹിച്ചത്. പിന്നീട് ഇന്ത്യയിലും വിദേശത്തുമായി നിരവധി ഭാഗവത സപ്താഹ യജ്ഞങ്ങളില്‍ യജ്ഞാചാര്യനായിരുന്നു.
ഇന്ത്യക്ക് പുറത്ത് കേരളീയ ശൈലിയില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നിര്‍വഹിച്ച ആചാര്യനും കൃഷ്ണന്‍ നമ്പൂതിരിയാണ്. 1992 ല്‍ ക്വാലാലംപൂരില്‍ ഭാഗവത സപ്താഹയജ്ഞം നിര്‍വഹിച്ച അദ്ദേഹം പിന്നീട് വിദേശങ്ങളില്‍ ധാരാളം സ്ഥലങ്ങളിലും യജ്ഞാചാര്യനായി.
Discussion about this post