പത്തനംതിട്ട: കോഴഞ്ചേരി പുല്ലാട് കണ്ണന്താനം വീട്ടില്‍ സുരേഷ് ചന്ദ്രന്‍ (63) നിര്യാതനായി. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായിരുന്ന അദ്ദേഹം ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളില്‍ സമര്‍പ്പിതമായ ജീവിതം നയിച്ചുകൊണ്ട് ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
പരമഗുരു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ അഷ്ടോത്തര ശതനാമാവലിയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപ്യതനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തില്‍ ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രദ്ധാഞ്ജലി രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ തികഞ്ഞ ഒരു സാധകനെയാണ് സുരേഷ് ചന്ദ്രന്റെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് സ്വാമി തൃപ്പാദങ്ങള്‍ ശ്രദ്ധാഞ്ജലി സന്ദേശത്തില്‍ വ്യക്തമാക്കി.
ഭാര്യ:പന്തളം കുഴുവേലില്‍ കുടുംബാംഗമായ അമ്പിളി സുരേഷ്. മക്കള്‍: ശ്രീലക്ഷ്മി, കൃഷ്ണവേണി. മരുമകന്‍: ആകാശ്. സഹോദരികള്‍: സുഷമ, സ്വപ്‌ന. സംസ്‌കാരചടങ്ങുകള്‍ നാളെ(സെപ്റ്റംബര്‍ 10) വൈകുന്നേരം 3ന് പുല്ലാട് കണ്ണന്താനം വീട്ടുവളപ്പില്‍ നടക്കും.













