തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ മോശമായ രിതിയില്‍ വ്യക്തിഹത്യ നടത്തുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നടപടി ശരിയല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ചെയ്യാത്ത കുറ്റത്തിന് രാജകുടുംബത്തെ ക്രൂശിക്കുന്നത് അനുവദിക്കാനാവില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ചെന്നിത്തല പറഞ്ഞു.
രാജഭരണത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം രാജകുടുംബത്തിനെതിരായ തരംതാണപരാമര്‍ശവുമായി അച്യുതാനന്ദന്‍ രംഗത്തുവന്നത് ഭക്തജനങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
Discussion about this post