പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയായ പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരെ നിര്‍ണായക നീക്കവുമായി കുടുംബം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേരും.
ഇതു സംബന്ധിച്ച നടപടികള്‍ ഉടന്‍ തന്നെ തുടങ്ങുമെന്ന് കുടുംബം പറഞ്ഞു. അതേസമയം നവീന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ എത്തിയതെന്ന് പി.പി.ദിവ്യ നല്‍കിയ മുന്‍ കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. സംഭവദിവസം രാവിലെ നടന്ന മറ്റൊരു പരിപാടിയില്‍ കളക്ടറോടൊപ്പം പങ്കെടുത്തിരുന്നു.
അപ്പോഴാണ് ക്ഷണം ലഭിച്ചതെന്നും ദിവ്യയുടെ ഹര്‍ജിയിലുണ്ട്. യാത്രയയപ്പ് പരിപാടിയിലെത്താന്‍ അല്‍പ്പം വൈകിയിരുന്നു. അവിടെ എത്തിയപ്പോള്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ശ്രുതിയാണ്. നവീന്‍ ബാബു ഫയലുകള്‍ വൈകിപ്പിക്കുന്നു എന്ന് പലരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്.
പ്രശാന്തന് പുറമേ ഗംഗാധരന്‍ എന്നയാളും നവീന്‍ ബാബുവിനെതിരെ പരാതി പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഫയല്‍ നീക്കം വേഗത്തിലാക്കമമെന്ന സദുദ്ദേശത്തോടെയാണ് സംസാരിച്ചതെന്നും ദിവ്യയുടെ ഹര്‍ജിയില്‍ പറയുന്നു.
Discussion about this post