തിരുവനന്തപുരം: അതീവ സുരക്ഷാസംവിധാനങ്ങളുള്ള ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കസ്റ്റഡിയിലുള്ളവര്‍ക്ക് ഉരുളി മോഷ്ടിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രദര്‍ശനത്തിനിടെ തട്ടത്തിലിരുന്ന പൂജ സാധനങ്ങള്‍ നിലത്തുവീണു. മറ്റാരാള്‍ അത് എടുത്തു നല്‍കിയത് നിലത്തിരുന്ന മറ്റൊരു പാത്രത്തില്‍ വച്ചാണ്. ആരും തടയാതിരുന്നതിനാല്‍ ഉരുളിയുമായി പുറത്തേക്ക് പോയെന്നും ഓസ്‌ട്രേലിയന്‍ പൗരന്‍ ഗണേഷ് ജാ മൊഴി നല്‍കി.
ഒക്ടോബര്‍ 13 ന് രാവിലെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. 15 നാണ് സംഭവം പൊലീസിനെ അറിയിച്ചത്. സിസിടിവി പരിശോധനയിലൂടെയാണ് ഉരുളി എടുത്തത് ഹരിയാന സ്വദേശികളാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ താമസിച്ച ഹോട്ടലില്‍ നല്‍കിയ പാസ്‌പോര്‍ട്ട് വഴി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഹരിയാനയില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. അതേസമയം ഇത്തരം സംഭവം നടന്ന സാഹചര്യത്തില്‍ ക്ഷേത്രത്തിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post