ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരിലെ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
കേസില്‍ ജയലളിത ബാംഗളൂരിലെ പ്രത്യേക കോടതിയില്‍ ഹാജരായേ തീരൂ എന്നു സുപ്രീം കോടതി വ്യക്തമാക്കി. സുരക്ഷാപരമായ കാരണങ്ങളാലാണ് ഹാജരാവാത്തതെങ്കില്‍ മതിയായ സുരക്ഷ ഒരുക്കാമെന്നും ഒരു ദിവസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Discussion about this post