തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. നവീന്‍ ബാബുവു ഫയലുകള്‍ മനപൂര്‍വം വൈകിപ്പിച്ചില്ല. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ല.
പമ്പിനു എന്‍ഒസി നല്‍കിയതില്‍ എഡിഎം പ്രവര്‍ത്തിച്ചത് നിയമപരമായി മാത്രമാണ്. എന്‍ഒസി വൈകിപ്പിച്ചില്ല എന്ന് മാത്രമല്ല അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പമ്പിനുള്ള പേലീസ് റിപ്പോര്‍ട്ട് എതിരായിട്ടും എഡിഎം ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തേടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അടക്കം 17 പേരില്‍ നിന്നാണ് മൊഴി എടുത്തത്. എഡിഎം ആരോടും കൈക്കൂലി ആവശ്യപ്പെട്ടില്ല. കൈക്കൂലി വാങ്ങി എന്നതിനു ആരും ഒരു തെളിവും നല്‍കിയില്ലെന്നും ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post