തിരുവനന്തപുരം: ശിവഗിരിമഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന സര്‍വമത സമ്മേളനത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിസംബോധന ചെയ്യും. ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി പ്രമാണിച്ചാണ് വത്തിക്കാനില്‍ മൂന്നുദിവസത്തെ മത പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സന്യാസിമാരടങ്ങുന്ന നൂറ്റിയന്‍പത് അംഗ സംഘമാണ് വത്തിക്കാനിലേയ്ക്ക് പോകുന്നത്. ഈമാസം 30ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും. വര്‍ക്കല ശിവഗിരിമഠത്തിന്റെ നിയന്ത്രണത്തിലുള്ള ആശ്രമങ്ങളിലെ സന്യാസിമാരും മതമേലധ്യക്ഷന്മാരും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ അറുപത്തഞ്ചുപേര്‍ക്ക് മാര്‍പ്പാപ്പയെ നേരില്‍ക്കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ശിവഗിരി തീര്‍ഥാടനത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേക വീഡിയോ സന്ദേശവും നല്‍കും.
Discussion about this post