ശബരിമല: മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ച് 13 ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് പത്ത് ലക്ഷത്തിലേറെ പേര്‍. 10,02,916 ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌റ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നര ലക്ഷത്തിലധികം പേരാണ് ഇത്തവണ എത്തിയത്.
മണ്ഡലകാലത്തിന് നട തുറന്നതിന് ശേഷം ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയത് വ്യാഴാഴ്ചയായിരുന്നു. 88, 751 പേരാണ് ഇന്നലെ മാത്രം എത്തിയത്. സ്‌പോട്ട് ബുക്കിംഗ് നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇന്നലെ 15,514 പേരാണ് സ്‌പോട്ട് ബുക്കിംഗ് വഴി എത്തിയത്. 6,2326 കുട്ടികളും ഇന്നലെ മല ചവിട്ടി. മണിക്കൂറില്‍ 4,655 പേരാണ് പമ്പയില്‍ നിന്ന് മല ചവിട്ടുന്നത്.
തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം വരുമാനത്തിലും കുതിപ്പ് പ്രകടമാണ്. ആദ്യ 12 ദിവസം 63 കോടി രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 കോടിയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.
Discussion about this post