തൃശ്ശൂര്‍: വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കുഞ്ഞാലിക്കുട്ടിയുടെ സ്വത്തിനെക്കുറിച്ച് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ഇപ്പോള്‍ത്തന്നെ അന്വേഷണം നടത്തുന്നുണ്ടെന്നും അതിനാല്‍ പുതിയൊരു അന്വേഷണം വേണ്ടെന്നും കോടതി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാകേസില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഭാര്യയുടേയും കാര്യസ്ഥന്‍മാരുടേയും പേരില്‍ തിരുവനന്തപുരത്തും ഗൂഡല്ലൂരിലുമായി കുഞ്ഞാലിക്കുട്ടി അനധികൃതമായി സ്ഥലം വാങ്ങിയിട്ടുണ്ടെന്നായിരുന്നു പരാതി. തിരുവനന്തപുരത്ത് അഞ്ചിടങ്ങളിലായും ഗൂഡല്ലൂരില്‍ നൂറ് ഏക്കറും ബിനാമികള്‍ വഴി സ്വന്തമാക്കിയെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് അബ്ദുള്‍ അസീസ് ആണ് ഹര്‍ജി നല്‍കിയത്.
Discussion about this post