തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ക്രിസ്മസ്, വീടുകളിലും ഹൃദയങ്ങളിലും സന്തോഷവും സമാധാനവും സ്‌നേഹവും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന വേളയില്‍ ജീവിതത്തില്‍ കഷ്ടപ്പെടുന്നവരെയും ഓര്‍ക്കണമെന്നും അവര്‍ക്കായി സ്‌നേഹവും പിന്തുണയും നല്‍കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് കേന്ദ്രമന്ത്രി ആശംസകള്‍ അറിയിച്ചത്. ‘എല്ലാവര്‍ക്കും സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു! ഈ ആഘോഷക്കാലം നിങ്ങളുടെ വീടുകളിലും ഹൃദയങ്ങളിലും സ്‌നേഹവും സമാധാനവും സന്തോഷവും നല്‍കട്ടെ. ദയ, അനുകമ്പ എന്നീ മൂല്യങ്ങളെക്കുറിച്ച് ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കട്ടെ. യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന വേളയില്‍, ഭാഗ്യം കുറഞ്ഞവരെ ഓര്‍ക്കുകയും അവര്‍ക്ക് നമ്മുടെ പിന്തുണയും സ്‌നേഹവും നല്‍കുകയും ചെയ്യാം,’ സുരേഷ് ഗോപി കുറിച്ചു.
മലയാളികള്‍ക്ക് തന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേര്‍ന്നാണ് അദ്ദേഹത്തിന്റെ്‌റെ ആശംസാകുറിപ്പ് അവസാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്രമന്ത്രി ആയശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യ ക്രിസ്മസാണിത്. മലയാളികളുടെ പ്രിയപ്പെട്ട നടന് ആരാധകരും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
Discussion about this post