ന്യൂഡല്‍ഹി: പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ല് തന്റെ മുന്നിലെത്തിയാല്‍ ഉടന്‍ അനുകൂല നിലപാടെടുക്കാമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. പി.കരുണാകരന്റെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ച സംസ്ഥാനത്തുനിന്നുള്ള ഇടത് എംപിമാരോടാണ് രാഷ്ട്രപതി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണു സംസ്ഥാന നിയമസഭ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ പാസാക്കയത്. ബില്‍ അട്ടിമറിക്കാന്‍ വന്‍കിടകുത്തക കമ്പനികളുടെ നേതൃത്വത്തില്‍ ചില ലോബികള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം.
Discussion about this post