മംഗളൂരു: കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തിലെ മുന്‍ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) നിര്യാതനായി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡോക്ടര്‍മാര്‍ വീട്ടിലെത്തി മരണം സ്ഥിരീകരിച്ചു. രണ്ടു ദശാബ്ദത്തിലേറെക്കാലം മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്നു.
നിലവിലെ തന്ത്രിയും മുഖ്യപൂജാരിയുമായ നിത്യാനന്ദ അഡിയുടെ പിതാവാണ്. കൊല്ലൂരില്‍ എത്തുന്ന മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നരസിംഹ അഡിഗ, സവിത അഡിഗ ദമ്പതികളുടെ മകനാണ്. മംഗളഗൗരിയാണ് ഭാര്യ. മകള്‍: ദാക്ഷായണി. മരുമക്കള്‍: കെ.എസ്. രക്ഷിത, പ്രജ്ഞാന സഹോദരരങ്ങള്‍: പരേതനായ അരുണ അഡിഗ, ഗൗരി, പത്മാവതി. സംസ്‌കാര കര്‍മ്മങ്ങള്‍ സൗപര്‍ണിക നദീതീരത്തെ ശ്മശാനത്തില്‍ നടന്നു.
Discussion about this post