തിരുവനന്തപുരം: ജില്ലയിലെ നാലു താലൂക്ക് സപ്ലൈഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നു കണക്കില്‍പ്പെടാത്ത പണവും ഓണക്കോടിയായി ലഭിച്ച മുണ്ടുകളും കണ്ടെടുത്തു. തിരുവനന്തപുരം സൗത്ത്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫിസുകളിലാണ് ഇന്നലെ ഉച്ചകഴിഞ്ഞു പരിശോധന നടത്തിയത്. നെയ്യാറ്റിന്‍കരയില്‍ ഒരു റേഷനിങ് ഇന്‍സ്‌പെക്ടറുടെ റിക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മേശവലിപ്പിലാണു മൂന്നു പുത്തന്‍ മുണ്ടുകള്‍ കണ്ടത്. വനിതാ ജീവനക്കാരിയുടെ കയ്യില്‍ നിന്നു കണക്കില്‍പ്പെടാത്ത 900 രൂപയും റേഷന്‍കട ഉടമയില്‍ നിന്ന് 26,000 രൂപയും കണ്ടെത്തി.താലൂക്ക് സപ്ലൈ ഓഫിസര്‍ തന്റെ കൈവശം 3000 രൂപ മാത്രമേ ഉള്ളുവെന്നാണു പറഞ്ഞത.്പരിശോധനയില്‍ 7000 രൂപയിലധികം കണ്ടെത്തി. മറ്റൊരു റേഷനിങ് ഇന്‍സ്‌പെക്ടറുടെ അലമാരയുടെ മറവിലെ ബുക്കിനിടയില്‍ നിന്നു 12,240 രൂപ കണ്ടെത്തിയെന്നും അധികൃതര്‍ പറഞ്ഞു. ചിറയിന്‍കീഴ് ഓഫിസില്‍ നിന്നു കണക്കില്‍പ്പെടാത്ത 2500 രൂപയിലധികം കണ്ടെത്തി. എസ്പി: ജോഗേഷിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി: രാജേന്ദ്രന്‍, സിഐ: അജിത് കുമാര്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
Discussion about this post