ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യാഗേറ്റിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് അദ്ദേഹം യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു.
പ്രധാനമന്ത്രി യുദ്ധസ്മാരകത്തിലെത്തി പുഷപചക്രം അര്‍പ്പിച്ചുകൊണ്ടാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. പിന്നാലെ അദ്ദേഹം പരേഡ് നടക്കുന്ന ഡല്‍ഹിയിലെ കര്‍ത്തവ്യ പഥിലേക്ക് എത്തും. സൈനികരുടെ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സുരക്ഷാ ഭടന്മാരോടൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഇവിടേക്കെത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
Discussion about this post