കൊച്ചി : ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ: മോഹന്‍ ഭഗവത് കൊച്ചിയിലെത്തി. നെടുംബാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഇന്ന് വൈകിട്ട് 5ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ തപസ്യ കലാ സാഹിത്യ വേദിയുടെ സുവര്‍ണോത്സവം ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു സമ്മേളനമായ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ ആര്‍ എസ് എസ് സര്‍ സംഘചാലക് ഡോ: മോഹന്‍ ഭഗവത് പങ്കെടുക്കും. 2025 ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിലാണ് മോഹന്‍ ഭഗവത് പങ്കെടുക്കുക. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നൂറ്റിപതിമൂന്നാമത് ഹിന്ദുമത പരിഷത്ത് സമ്മേളനം ശ്രീ വിദ്യാധിരാജ നഗറിലാണ് നടക്കുന്നത്
Discussion about this post