വിഴിഞ്ഞം: ശ്രീരാമദാസ ആശ്രമബന്ധുവായ മുട്ടയ്ക്കാട് രാജി നിവാസില്‍ രവീന്ദ്രന്‍ നായര്‍(78) നിര്യാതനായി. തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും ദീര്‍ഘകാലം കോളിയൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 2024-ല്‍ ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അദ്ദേഹത്തിന് ആശ്രമസേവാ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഭാര്യ: എസ്.വിജയകുമാരി. മക്കള്‍: രാജി.ആര്‍.നായര്‍, രശ്മി.ആര്‍.നായര്‍. സംസ്‌കാരം ഇന്ന് (മാര്‍ച്ച് 20ന്) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും.
Discussion about this post