തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും മാര്‍ച്ച് 15ന് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപ പ്രതിഷ്ഠ നടത്തി പ്രയാണം ആരംഭിച്ച ശ്രീരാമനവമി രഥയാത്ര ഏപ്രില്‍ ഒന്നിന് കിളിമാനൂര്‍ വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച് വെഞ്ഞാറമൂട്-മാങ്കുളം ശ്രീ സത്യാനന്ദാശ്രമം, ഉഴമലയ്ക്കല്‍ ശ്രീപര്‍വതീപുരം ശിവക്ഷേത്രം, പേഴുംമൂട് പുനക്കോട് ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, പൂവച്ചല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം, പൊറ്റയില്‍ ശ്രീ ഭദ്രകാളീദേവീക്ഷേത്രം, കാട്ടാക്കട കാട്ടാല്‍ മുടിപ്പുര, കാട്ടാക്കട മൊളിയൂര്‍ മഹാദേവക്ഷേത്രം, അഞ്ചുതെങ്ങിന്‍മൂട് യോഗീശ്വരസ്വാമിക്ഷേത്രം, ഊരൂട്ടമ്പലം വഴി എരുത്താവൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ബാലരാമപുരം തലയല്‍ ശ്രീ മാളോട്ട് ഭദ്രകാളീ ക്ഷേത്രത്തിലെത്തി വിശ്രമിക്കും.
ഏപ്രില്‍ 2 ന് രാവിലെ ബാലരാമപുരം തലയല്‍ ശ്രീ മാളോട്ട് ഭദ്രകാളീ ക്ഷേത്രത്തില്‍ നിന്നും തിരിച്ച് കാട്ടുനട ശ്രീഭദ്രകാളിദേവീക്ഷേത്രം, ചാവടിനട പൗര്‍ണ്ണമിക്കാവ്, മുല്ലൂര്‍ ശ്രീ ഭദ്രകാളീ ക്ഷേത്രം, ചൊവ്വര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുമിളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ സ്വീകരണകേന്ദ്രങ്ങളിലെത്തി ബൈപ്പാസിലൂടെ കളിയിക്കാവിള വഴി കന്യാകുമാരിയിലെത്തി വിവേകാനന്ദ കേന്ദ്രത്തില്‍ വിശ്രമിക്കും.
ഏപ്രില്‍ 3ന് രാവിലെ കന്യാകുമാരി ദേവീദര്‍ശനവും സാഗരപൂജയും കഴിഞ്ഞ് ശ്രീരാമായണ കാണ്ഡപരിക്രമണത്തിനായി ഉച്ചയ്ക്ക് 12 മണിയോടെ കരമന വഴി തിരുവനന്തപുരം നഗരത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതി ക്ഷേത്രം, പാച്ചല്ലൂര്‍ നാഗമല ശാസ്താക്ഷേത്രം, ആറ്റുകാല്‍ ഭഗവതീ ക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആനയറ പഞ്ചമീദേവീ ക്ഷേത്രം, ആനയറ സ്വരൂപാനന്ദ ആശ്രമം എന്നിവിടങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തിച്ചേരും.
Discussion about this post