തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഏപ്രില്‍ 5-ാം തീയതി വൈകുന്നേരം 5:00 മണിക്ക് ശ്രീരാമനവമി സമ്മേളനം കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി സാധു ആനന്ദവനം മഹാരാജ് മുഖ്യപ്രഭാഷണം നടത്തും. എസ്.ആര്‍.ഡി.എം.യൂ.എസ് അദ്ധ്യക്ഷന്‍ എസ്.കിഷോര്‍കുമാര്‍ സംസാരിക്കും.
സമ്മേളനാനന്തരം 7:00 മണിക്ക് ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി സാധു ആനന്ദവനം മഹാരാജിന്റെ സത്സംഗം നടക്കും. ശ്രീരാമനവമി സമ്മേളനത്തിന് മുന്നോടിയായി 2.30 മുതല്‍ 4:00 വരെ വേദിയില്‍ ബാംസുരി ഗ്രൂപ്പ് ഓഫ് കര്‍ണാട്ടിക് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീത സദസ്സ് ഉണ്ടായിരിക്കും.
ഏപ്രില്‍ 6ന് ശ്രീരാമനവമി ദിനത്തില്‍ രാവിലെ 9:00 ന് നവമി പൊങ്കാല, ഉച്ചയ്ക്ക് 12:30ന് നവമി സദ്യ, വൈകുന്നേരം 6:00ന് പാദുകസമര്‍പ്പണ ശോഭായാത്ര കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും ആരംഭിച്ച് പാളയം ഹനുമത് ക്ഷേത്രത്തിലെത്തി പാദുകസമര്‍പ്പണം നടത്തും. ശോഭായാത്രയില്‍ സ്വാമി സാധു ആനന്ദവനം മഹാരാജ് പങ്കെടുക്കും. തുടര്‍ന്ന് രഥഘോഷയാത്ര ശ്രീരാമദാസ ആശ്രമത്തിലേക്ക് പോകും. രാത്രി 11:00ന് ആശ്രമത്തില്‍ ചപ്രങ്ങളില്‍ അഭിഷേകം. ഏപ്രില്‍ 7ന് വെളുപ്പിന് 4:00 മണിക്ക് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.
Discussion about this post