തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി സമ്മേളനം കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി സാധു ആനന്ദവനം ഭാരതി മഹാരാജ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ സംസാരിച്ചു. വട്ടപ്പാറ സോമശേഖരന്‍ നായര്‍ വേദിയില്‍ ശ്രീരാമായണ പാരായണം നടത്തി.
സമ്മേളനത്തിനു ശേഷം ഗവര്‍ണറും പത്‌നി അനഘ അര്‍ലേക്കറും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധിക്ഷേത്രമായ ജ്യോതിക്ഷേത്രത്തിലും ശ്രീരാമദാസ ആശ്രമത്തിലെ പരമഗുരു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ മഹാസമാധി മണ്ഡപത്തിലും ദര്‍ശനം നടത്തി.
Discussion about this post