ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. പാര്‍ലമെന്റിനെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഫോടനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു. സ്‌ഫോടനത്തെ വിവിധ കക്ഷിനേതാക്കള്‍ അപലപിച്ചു.
ജൂലൈയില്‍ ആക്രമണം നടന്നപ്പോള്‍ തന്നെ തീവ്രവാദ സംഘടനകളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിവരം ഇപ്പോള്‍ പുറത്തു വിടാനാവില്ല. ഡല്‍ഹി ഭീകരവാദികളുടെ ലക്ഷ്യസ്ഥാനമാണന്ന് ചിദംബരം പറഞ്ഞു. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഭീകരവാദികള്‍ നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന് കൂടുതല്‍ അന്വേഷണത്തിനുശേഷമേ പറയാനാവുകയുള്ളൂവെന്ന് ചിദംബരം പറഞ്ഞു.
Discussion about this post