ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്കു സമീപം നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ബംഗ്ലാദേശ് ഭീകരവാദ സംഘടനയായ ‘ഹുജി’ (ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമി) ഏറ്റെടുത്തു. എന്‍ഐഎക്ക് ലഭിച്ച ഒരു ഈമെയില്‍ സന്ദേശത്തിലാണ് ഈ വിവരം സ്ഥിരീകരിച്ചതായി എന്‍ഐഎ ഡയറക്ടര്‍ അറിയിച്ചത്. മുംബൈ ആക്രമണത്തില്‍ ‘ഹുജി’ക്കും പങ്കുണ്ടായിരുന്നുവെന്ന് എന്‍ഐഎ അനുമാനിക്കുന്നു. പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്‍ശനവേളയില്‍ ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും കൈകോര്‍ത്തുപ്രവര്‍ത്തിക്കണമെന്ന് ആഹ്വാനംചെയ്തിരുന്നു. ഇതും ഭീകരസംഘടകളെ ചൊടിപ്പിച്ചിരിക്കാം. രാജ്യത്തെ പ്രധാനനഗരങ്ങളും ആരാധനാലയങ്ങളും ഉത്സവകേന്ദ്രങ്ങളുമെല്ലാം രഹസ്യാന്വേഷണവിഭാഗത്തിന്റെ കര്‍ശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Discussion about this post