ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകള്‍ നേര്‍ന്നത്. ‘കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ’- മോദി എക്‌സില്‍ കുറിച്ചു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ചലച്ചിത്ര താരങ്ങളായ മോഹന്‍ ലാല്‍, കമലഹാസന്‍ തുടങ്ങിയവരും പിണറായിക്ക് ആശംസകള്‍ നേര്‍ന്നു.
Discussion about this post