ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന്റെ പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗാണ് റിപ്പോര്‍ട്ട് ലഭിച്ച കാര്യം വ്യക്തമാക്കിയത്.
അതേസമയം സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാകും തുക നല്‍കുക. ചികിത്സയ്ക്ക് ആവശ്യമായ വിദഗ്ധരുടെ സേവനം ഉറപ്പാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരിക്കേറ്റ ചിലരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ടി.കെ.എ നായരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
Discussion about this post