തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ശബരിമല സംരക്ഷണത്തിനായി രാമകൃഷ്ണപുരം അയ്യപ്പക്ഷേത്രത്തില്‍ അയ്യപ്പഭക്ത സംഗമം നടക്കും. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കും.
ശബരിമലയില്‍ പണത്തിന്റെ പേരില്‍ ഭക്തരെ വേര്‍തിരിക്കുന്ന നടപടി റദ്ദാക്കണം, സുപ്രീം കോടതിയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായി സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണം, നാമജപം നടത്തിയ ഭക്തര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കണം എന്നീ ആവശ്യങ്ങള്‍ അയ്യപ്പ ഭക്ത സംഗമം മുന്നോട്ടുവയ്ക്കുന്നത്. ജനം ടിവിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ഭക്തരും സാംസ്‌കാരിക സാമുദായിക സംഘടനകളും ക്ഷേത്രസമിതികളും ചേര്‍ന്നാണ് അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിക്കുന്നത്.