. പോലീസ് സ്മൃതി ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ((Run for the Martyrs)) നാളെ (26.10.2025) രാവിലെ ഏഴ് മണിക്ക് മാനവീയം വീഥിയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് തിരുവനന്തപുരം സിറ്റി ഫറാഷ് റ്റി ഫ്ളാഗ് ഓഫ് ചെയ്യും.
മാനവീയം വീഥിയില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിക്കും. ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍, സ്കൂളുകളില്‍ നിന്നുള്ള സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തിന്‍റെ ഭാഗമാകും. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും പോലീസ് സ്മൃതിദിനം ആചരിച്ചു വരുന്നത്.













