ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി്. ചെറുവിമാനത്തില്‍ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് മുന്നറിയിപ്പ്. മുന്‍കരുതല്‍ എന്ന നിലയില്‍ ഉപയോഗിക്കാതെ കിടക്കുന്ന എയര്‍ സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍ എന്നിവ കര്‍ശനമായി നിരീക്ഷിക്കണമെന്ന് മഹാരാഷ്ട്രയുടെ അയല്‍ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളോട് ഐ.ബി. ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ പ്രവേശന കവാടങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലും ചുറ്റിലും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. 2008 ഡെല്‍ഹി സ്‌ഫോടനത്തിന്റെ മൂന്നാം വാര്‍ഷികമായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
Discussion about this post