തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കാതിരുന്നതിനാല്‍ മൂന്നാര്‍ ഓര്‍ഡിനന്‍സ് വിഷയം വ്യാഴാഴ്‌ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്‌തില്ല. വയനാട് ഭൂമിപ്രശ്‌നത്തിലെ തര്‍ക്ക പരിഹാരത്തിന് ട്രിബ്യൂണല്‍ രൂപീകരിക്കതണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
മൂന്നാറില്‍ പാട്ടഭൂമി ഏറ്റെടുത്ത് ടൗണ്‍ഷിപ്പ് സ്ഥാപിക്കാനുള്ള ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മരവിപ്പിച്ചതിനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്താണ് സിപിഐ നേതൃത്വം എല്‍ഡിഎഫ് യോഗത്തിനെത്തിയത്. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനെയും യോഗത്തിലേയ്‌ക്ക് ക്ഷണിച്ചുവരുത്തി.
എന്നാല്‍ ആയുര്‍വേദ ചികിത്സയിലായിരുന്ന വി.എസ് യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. ഓര്‍ഡിനന്‍സ് വിഷയം സിപിഐ നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചുവെങ്കിലും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചര്‍ച്ച വേണ്‌ടെന്ന് മറ്റു കക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അതേസമയം വയനാട് ഭൂമി പ്രശ്‌നത്തില്‍ തീരുമാനമെടുക്കുന്നത് പ്രത്യേക ട്രിബ}ണല്‍ രൂപീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതിനായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും. ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ റവന}മന്ത്രി കെ.പി.രാജേന്ദ്രനെ യോഗം ചുമതലപ്പെടുത്തി.
Discussion about this post