കുമളി: മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എത്തിയ കേരള എന്‍ജിനിയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് (കെറി) സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. കേരളം മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണു തമിഴ്‌നാടിന്റെ നടപടി.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ.പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണു കെറി സംഘം ഇവിടെ സന്ദര്‍ശനം നടത്തിയത്. പ്രധാന അണക്കെട്ടിലും ബേബി ഡാമിലും സ്പില്‍വേയ്ക്ക് മുന്നിലും എത്രമാത്രം മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിട്ടുണ്ടെന്നാണു സംഘം പ്രധാനമായും പരിശോധിക്കുന്നത്. പരിശോധനകള്‍ക്കായുള്ള പ്രത്യേക ഉപകരണം കെറിയുടെ ആസ്ഥാനത്തു നിന്നു നേരത്തെ മുല്ലപ്പെരിയാറില്‍ എത്തിച്ചിരുന്നു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുന്‍പു നടത്തിയ കേബിള്‍ ആങ്കറിങ്ങിന്റെ ശക്തി പരിശോധിക്കാന്‍ സെന്‍ട്രല്‍ വാട്ടര്‍ റിസര്‍ച്ച് സ്‌റ്റേഷനില്‍ നിന്നുള്ള സംഘവും ഇന്നെത്തുമെന്നാണു കരുതുന്നത്.
Discussion about this post