കൊച്ചി: അബ്‌ദുള്‍ നാസര്‍ മദനിയെ എപ്പോള്‍ എവിടെവച്ച് അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കേണ്‌ടത് കര്‍ണാടക പോലീസാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. കര്‍ണാടക പോലീസ് ആവശ്യപ്പെടുന്ന സമയത്ത് മദനിയെ അറസ്റ്റു ചെയ്യാന്‍ സാഹചര്യം ഒരുക്കിക്കൊടുക്കും. കര്‍ണാടകത്തില്‍നിന്ന് ഒരു ഇന്‍സ്‌പെക്ടറും കുറച്ച് പോലീസുകാരും മാത്രമാണ് വന്നത്. അവര്‍ കൊല്ലം എസ്.പിക്ക് കത്തുനല്‍കുമ്പോഴാണ് അറസ്റ്റിന്റെ കാര്യം കേരള പോലീസ് ഔദ്യോഗികമായി അറിയുന്നതെന്നും കോടിയേരി പറഞ്ഞു.
അതിനിടെ മദനിയുടെ അറസ്റ്റ് സംബന്ധിച്ച് കേരളാ-കര്‍ണാടക പോലീസ് സേനകള്‍ തമ്മില്‍ ആശയക്കുഴപ്പമില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ ആലോചിച്ച് ഉചിതമായ സമയത്ത് അറസ്റ്റ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദനിയുടെ അറസ്റ്റില്‍ ആശയക്കുഴപ്പമില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. കേരള പോലീസും കര്‍ണാടക പോലീസും കൂടിയാലോചിച്ച് മാത്രമെ അസ്റ്റ് സംബന്ധിച്ച് നടപടിയെടുക്കുകയുള്ളൂ. അറസ്റ്റ് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അതില്‍ ആശയക്കുഴപ്പമില്ല.അതിനിടെ കേസുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ നിന്നെത്തിയ പോലീസ് സംഘം കൊല്ലം എസ്‌പിയുമായി കൂടിക്കാഴ്‌ച നടത്തി.
സംസ്‌ഥാനത്ത് വനിതാ ബറ്റാലിയന്‍ രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. പൊലീസിലുള്ള എല്ലാ ഒഴിവുകളും നികത്താനാണു സര്‍ക്കാര്‍ തീരുമാനം. പൊലീസ് അക്കാദമിയിലെ പുതിയ ബാച്ച് പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി.
പൊലീസുകാരുള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഈ വര്‍ഷം തന്നെ നടപ്പാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പൊലീസ് കോണ്‍സ്‌റ്റബിള്‍മാരുടെ പിഎസ്‌സി റാങ്ക് ലിസ്‌റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്‌ട്. അടുത്തിടെ പൊലീസിലേക്കെടുത്ത 6000 പേര്‍ക്കു പുറമേ ലിസ്‌റ്റില്‍ നിന്നു 4000 പേരെ കൂടി റിക്രൂട്ട് ചെയ്യും. കോടിയേരി പറഞ്ഞു.
Discussion about this post