വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ ചുരുക്കപ്പട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ 100545 മുതലുള്ള വിശ്വകര്‍മ സപ്ലിമെന്ററി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കും ശേഷിക്കുന്ന സപ്ലിമെന്ററി ലിസ്റ്റുകളിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കുമുള്ള ഇന്റര്‍വ്യൂ സപ്തംബര്‍ 22, 23 തീയതികളില്‍ വയനാട് ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ വയനാട് ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) തസ്തികയുടെ ചുരുക്കപ്പട്ടികയിലെ മുഖ്യപട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഈഴവ ഉപപട്ടികയിലെ 140798 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കുമുള്ള ഇന്റര്‍വ്യൂ സപ്തംബര്‍ 22, 23, 24 തീയതികളില്‍ പാലക്കാട് ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും.
എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) തസ്തികയുടെ ചുരുക്കപ്പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കുമുള്ള ഇന്റര്‍വ്യൂ സപ്തംബര്‍ 22, 23, 24 തീയതികളില്‍ എറണാകുളം ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും.
Discussion about this post