തിരുവനന്തപുരം: പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. പകര്‍ച്ചപ്പനി സംബന്ധിച്ച് എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫിസര്‍മാരോട് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മരുന്നിന്റെ അപര്യാപ്തത ഒരിടത്തുമില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിഎംഒമാര്‍ക്ക് രണ്ടുലക്ഷം രൂപവീതം അനുവദിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post