നാഗ്പൂര്‍: അഴിമതിക്കെതിരെയുള്ള രഥയാത്ര സംബന്ധിച്ച അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതുമായി ചര്‍ച്ച നടത്തി. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. രഥയാത്രയ്ക്ക് ആര്‍എസ്എസിന്റെ ഭാഗത്തു നിന്നു പൂര്‍ണ പിന്തുണ അറിയിച്ചെന്നും യാത്രയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മോഹന്‍ ഭഗവത് നിര്‍ദേശം നല്‍കിയതായും അദ്വാനി പറഞ്ഞു. ഒക്‌ടോബര്‍ 11നാണ് രഥയാത്ര ആരംഭിക്കുന്നത്.
Discussion about this post